News

PhD 2021 – University of Calicut

കാലിക്കറ്റ് സർവ്വകലാശാല 2021 അധ്യയന വർഷത്ത പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 10.05.2021. വെബ് സൈറ്റ് www.cuonline.ac.in. ഫീസ് – ജനറൽ 600/ രൂപ, SC/ST 250/- രൂപ.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത് രണ്ട് ഘട്ടങ്ങളായാണ്.  ആദ്യ ഘട്ടത്തിൽ CAPID യും പാസ്വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ www.cuonline.ac.in -> Registration => Ph.D 2021 Registration -> Register’ എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്.  രണ്ടാം ഘട്ടത്തിൽ, മൊബൈലിൽ ലഭിച്ച CAPID യും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസ് അടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.

അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ, റിസേർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പി.എച്ച്.ഡി. 2021 വിജ്ഞാപനം കാണുക. Ph.D റഗുലേഷൻ സംബന്ധിച്ചും ഒഴിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ www.cuonline.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0494 2407016, 2407017

News

Academic News and Updations

UPST RANK HOLDERS

🎉 Heartfelt Congratulations! 🎓 ISS College of Teacher Education proudly congratulates our distinguished UPST Rank

Scroll to Top